വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് നിരോധനം; പുതിയ സുരക്ഷാ നിർദ്ദേശങ്ങളുമായി ഡിജിസിഎ 

വിമാനയാത്രയ്ക്കിടെ ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല

Jan 4, 2026 - 18:33
Jan 4, 2026 - 18:33
 0
വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് നിരോധനം; പുതിയ സുരക്ഷാ നിർദ്ദേശങ്ങളുമായി ഡിജിസിഎ 

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വിലക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുതിയ സർക്കുലർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും കൈകാര്യം ചെയ്യുന്നതിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനയാത്രയ്ക്കിടെ ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല.

വിമാനത്തിലെ ഇൻ-സീറ്റ് പവർ പോയിന്റുകളിൽ പ്ലഗ് ചെയ്ത് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചു. പവർ ബാങ്കുകളും ലിഥിയം ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ. ഇവ വിമാനത്തിനുള്ളിലെ ഓവർഹെഡ് ബിന്നുകളിൽ (സീറ്റിനു മുകളിലുള്ള ലോക്കർ) സൂക്ഷിക്കാൻ പാടില്ല. പകരം യാത്രക്കാരുടെ സീറ്റിനടിയിലോ കൈവശമോ മാത്രമേ വെക്കാവൂ.

ലിഥിയം ബാറ്ററികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചിരുന്നു. ഓവർഹെഡ് ബിന്നുകളിൽ സൂക്ഷിക്കുമ്പോൾ തീപിടിത്തമുണ്ടായാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല എന്നതുകൊണ്ടാണ് അവിടെ ഇവ വെക്കുന്നത് വിലക്കിയത്.

ലിഥിയം ബാറ്ററികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കാൻ വിമാനത്താവള അധികൃതർക്കും എയർലൈനുകൾക്കും ഡിജിസിഎ നിർദ്ദേശം നൽകി. ചെക്ക്-ഇൻ കൗണ്ടറുകൾ, സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് വീഡിയോകളും സന്ദേശങ്ങളും പ്രദർശിപ്പിക്കണം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow