ചെന്നൈ: തമിഴ്നാട്ടിലെ എന്നൂരിൽ നിർമാണത്തിലിരിക്കുന്ന തെർമൽ പ്ലാന്‍റ് തകർന്ന് വീണ് വൻ അപകടം. അപകടത്തിൽ ഒമ്പത് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്.
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിർമാണ പ്രവർത്തനത്തിനിടെ പവർ യൂണിറ്റിന്‍റെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.
30 അടി ഉയരത്തിൽ നിന്നാണ് കെട്ടിടം തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ സർക്കാർ10 ലക്ഷം രൂപ നൽകും.