ന്യൂയോര്‍ക്ക്: അമേരിക്ക അടച്ചുപൂട്ടലിലേക്കെന്ന് റിപ്പോർട്ട്. ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കിയില്ല. ഇതോടെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും.
5 ലക്ഷത്തോളം പേരെ ഇത് ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്. അവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും.
ഇതോടെ യുഎസ് സർക്കാർ ഔപചാരികമായ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം എന്ന് ട്രംപ് പ്രതികരിച്ചു. 2026ന്റെ തുടക്കം വരെയുള്ള ചെലവുകൾക്കായി 12-ഓളം ബില്ലുകൾ പാസ്സാകേണ്ടതുണ്ട്. വോട്ടെടപ്പിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിലെത്താനാവാതെ വന്നതോടെയാണ് യുഎസ് പ്രതിസന്ധിയിലാവുന്നത്.