കറാച്ചി: പാകിസ്താനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി. പാക്-അഫ്ഗാൻ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം.
ഇന്ന് പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനമാണ് സംഭവിച്ചത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായിരുന്നു.