ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ ഓപ്പറേഷന് പേര് പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഓപ്പറേറഷൻ 'ബുന്യാനുൽ മർസൂസ്' എന്നാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്. 'പാകിസ്താൻ ഓപ്പറേഷൻ 'ബുന്യാൻ-ഉൽ-മർസൂസ്'' ആരംഭിച്ചിരിക്കുന്നു' എന്ന് റേഡിയോ പാകിസ്താൻ റിപ്പോർട്ട് ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
‘തകര്‍ക്കാനാകാത്ത മതില്‍’ എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. അറബി വാക്കാണിത്. പാകിസ്ഥാനിലെ മുന്ന് സൈനിക വ്യോമ താവളങ്ങൾക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ആക്രമണം തുടങ്ങിയെന്ന് പ്രഖ്യാപിച്ചത്.