പ്രതിസന്ധികള്‍ക്കിടയിലും ചൈനയ്ക്കും യുകെയ്ക്കും മുന്നേറ്റം ;ജിഡിപി വളര്‍ച്ചയില്‍ പ്രതീക്ഷാനിര്‍ഭരമായ തുടക്കം

Apr 16, 2026 - 14:05
Apr 16, 2026 - 14:06
 0
പ്രതിസന്ധികള്‍ക്കിടയിലും ചൈനയ്ക്കും യുകെയ്ക്കും മുന്നേറ്റം ;ജിഡിപി വളര്‍ച്ചയില്‍ പ്രതീക്ഷാനിര്‍ഭരമായ തുടക്കം

അമേരിക്കയുമായുള്ള വ്യാപാരത്തർക്കവും ഇറാൻ-യുഎസ് സംഘർഷങ്ങളും നിലനിൽക്കുമ്പോഴും, സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ചൈനയുടെ ജിഡിപിയിൽ കുതിപ്പ്. 2026-ന്റെ ആദ്യ പാദത്തിൽ 5% വളർച്ചയാണ് ചൈന കൈവരിച്ചത്. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ തളർച്ചയും കയറ്റുമതിയിലെ ഇടിവും ചൈനയ്ക്ക് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നു.

അതേസമയം, ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഫെബ്രുവരിയിൽ യുകെ 0.5% വളർച്ച രേഖപ്പെടുത്തി. സേവന, നിർമ്മാണ മേഖലകളിലെ ഉണർവാണ് യുകെയ്ക്ക് തുണയായത്. എങ്കിലും ആഗോള ഊർജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും മുൻനിർത്തി ഐഎംഎഫ് യുകെയുടെ വളർച്ചാ അനുമാനം 0.8 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow