ലോക്‌സഭയില്‍ 33% വനിതാ സംവരണം ;സീറ്റുകളുടെ എണ്ണം 815 ആക്കാന്‍ കേന്ദ്ര നീക്കം

Apr 16, 2026 - 14:19
Apr 16, 2026 - 14:20
 0
ലോക്‌സഭയില്‍ 33% വനിതാ സംവരണം ;സീറ്റുകളുടെ എണ്ണം 815 ആക്കാന്‍ കേന്ദ്ര നീക്കം

ലോക്‌സഭാ അംഗബലം 815 ആയി ഉയർത്തുമെന്നും ഇതിൽ മൂന്നിലൊന്ന് സീറ്റുകൾ (272 എണ്ണം) സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ലോക്‌സഭയിൽ സ്ത്രീ സംവരണ നിയമ ഭേദഗതിയും സീറ്റ് പുനർനിർണ്ണയ കമ്മിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ബില്ലുകൾ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ നിലവിലെ പുരുഷ അംഗങ്ങൾക്കോ സംസ്ഥാനങ്ങൾക്കോ പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. പുതിയ ബില്ലുകൾ പാസാകുന്നതോടെ ലോക്‌സഭയിലെ അംഗബലത്തിൽ 50 ശതമാനത്തോളം വർധനവുണ്ടാകും. സംവരണ സീറ്റുകളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും അർഹമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് മന്ത്രി വിശേഷിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow