നാവായിക്കുളത്ത് സ്‌കൂള്‍ ബസ് ക്രെയിനിലിടിച്ച് അപകടം ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം നാവായിക്കുളത്ത് സ്കൂൾ ബസ് നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. അയിരൂർ എംജിഎം സ്കൂളിലെ ഡ്രൈവർ കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. ബസിലുണ്ടായിരുന്ന അധ്യാപകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി റൂട്ട് പരിശോധനയ്ക്കായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
What's Your Reaction?