വനിതാ സംവരണ ബിൽ ഇന്ത്യയുടെ രാഷ്ട്രീയ ദിശ മാറ്റും; ഇത് ക്രെഡിറ്റിന് വേണ്ടിയല്ല, ദേശീയ താൽപ്പര്യത്തിന് വേണ്ടിയുള്ള തീരുമാനം പ്രധാനമന്ത്രി 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇന്ത്യയ്ക്ക് വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു

Apr 16, 2026 - 16:00
Apr 16, 2026 - 16:00
 0
വനിതാ സംവരണ ബിൽ ഇന്ത്യയുടെ രാഷ്ട്രീയ ദിശ മാറ്റും; ഇത് ക്രെഡിറ്റിന് വേണ്ടിയല്ല, ദേശീയ താൽപ്പര്യത്തിന് വേണ്ടിയുള്ള തീരുമാനം പ്രധാനമന്ത്രി 

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷമാണിതെന്ന് വനിതാ സംവരണ ഭേദഗതി ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു. ബിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതല്ലെന്നും രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇന്ത്യയ്ക്ക് വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വനിതാ സംവരണ ബില്ലിനെ രാഷ്ട്രീയത്തിന്റെ അളവുകോൽ വച്ച് കാണരുത്. ഇത് സ്ത്രീശാക്തീകരണത്തിലൂടെ രാജ്യത്തെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള ദേശീയ താൽപ്പര്യമുള്ള തീരുമാനമാണ്.

ഈ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബിൽ പാസായാൽ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം. ഈ സുവർണ്ണാവസരം ആരും പാഴാക്കരുത്. ഇന്ത്യയുടെ കീർത്തി ലോകത്തിന് മുന്നിൽ വളരുകയാണ്. വനിതകൾക്ക് അധികാരം ലഭിക്കുന്നതിന് തടസ്സം നിന്നവരോട് രാജ്യം ക്ഷമിക്കില്ല. ഈ വിജയം ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല, മറിച്ച് മുഴുവൻ രാജ്യത്തിന്റേതുമാണ്- മോദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow