ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ കീഴടങ്ങി

ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്

Mar 24, 2025 - 10:02
Mar 24, 2025 - 10:03
 0  16
ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ കീഴടങ്ങി
ബീജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ കീഴടങ്ങി. 22 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. സിആർപിഎഫ് ഡി ഐ ജി ദേവേന്ദ്ര സിംഗ് നേഗിയുട മുന്നിലാണ് ഇവർ കീഴടങ്ങിയത്. ഇതോടെ  ഇത് വരെ ബിജാപൂരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.
 
ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. കീഴടങ്ങിയവരില്‍ 6 പേരുടെ തലയ്ക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow