മുത്തൂറ്റ് ഫിനാന്‍സിന്‍റെ റേറ്റിങ് എസ് ആന്‍ഡ് പി ഗ്ലോബല്‍ ബി.ബി പ്ലസ് സ്റ്റേബിള്‍ ഔട്ട്‌ലുക്കിലേക്ക് ഉയര്‍ത്തി

മുന്‍നിര സ്വര്‍ണ പണയ എന്‍.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെ റേറ്റിങ് എസ് ആന്‍ഡ് പി ഗ്ലോബല്‍ ബി.ബി പ്ലസ് സ്റ്റേബിള്‍ ഔട്ട്‌ലുക്കിലേക്ക് ഉയര്‍ത്തി. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, മികച്ച റിസ്‌ക്ക് മാനേജ്‌മെന്റ്, നവീന നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് റേറ്റിങിലെ വര്‍ദ്ധനയ്ക്ക് സഹായമായത്.
പുതിയ തീരുമാനം മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല വളര്‍ച്ച പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മുത്തൂറ്റ് ഫിനാന്‍സിന് നല്‍കിയിരുന്ന ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിംഗ് ബിബി/ബിയില്‍ നിന്ന് ബിബി പ്ലസ്/ ബി ആയി ഉയര്‍ത്തിയെന്ന് എസ്. ആന്‍ഡ് പി. ഗ്ലോബല്‍ റേറ്റിങ്സ് വ്യക്തമാക്കി. കമ്പനിയുടെ മികച്ച മൂലധനവും വരുമാനവും അടുത്ത 12 മാസത്തേക്ക് നിലനിര്‍ത്തുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങള്‍ നേട്ടമാകുമെന്നുമാണ് സൂചിപ്പിക്കുന്നത്.
What's Your Reaction?






