ഡൽഹിയുടെ പേര് മാറ്റണം; ആവശ്യവുമായി വിഎച്ച്പി

ഡല്‍ഹി എന്ന പേര് വെറും 2000 വര്‍ഷത്തെ ചരിത്രം മാത്രമാണ് അടയാളപ്പെടുത്തുന്നത്

Oct 20, 2025 - 15:59
Oct 20, 2025 - 16:00
 0
ഡൽഹിയുടെ പേര് മാറ്റണം; ആവശ്യവുമായി വിഎച്ച്പി
ഡൽഹി: ഡൽഹി എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ഡൽഹി എന്ന പേരിനു പകരം   ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നാണ് വിഎച്ച്പി ആവശ്യപ്പെടുന്നത്. ഡൽഹിയെ അതിന്‍റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിച്ചാണ് ഈ പേര് നിർദേശിച്ചിരിക്കുന്നത്.
 
ഇന്ദിരാഗാന്ധി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഷാജഹാനാബാദ് വികസന ബോർഡ് എന്നിവയുടെയും പേരുകൾ മാറ്റണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹിയിലെ സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തയച്ചു. 
 
ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇന്ദ്രപ്രസ്ഥ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും ഡൽഹി റെയ്‌ൽവേ സ്റ്റേഷന് ഇന്ദ്രപ്രസ്ഥ റെയ്‌ൽവേ സ്റ്റേഷനെന്നും ഷാജഹാനാബാദ് ഡെവലപ്മെന്‍റ് ബോർഡിന് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്‍റ് ബോർഡ് എന്നും പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
 
ഡല്‍ഹി എന്ന പേര് വെറും 2000 വര്‍ഷത്തെ ചരിത്രം മാത്രമാണ് അടയാളപ്പെടുത്തുന്നത് എന്നും ഇന്ദ്രപ്രസ്ഥ എന്ന പേര് 5000 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയിക്കുമെന്നും സുരേന്ദ്ര കുമാര്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു. പേരുമാറ്റം രാജ്യത്തിൻ്റെ അവബോധത്തെ പ്രതിഫലിപ്പിക്കുമെന്ന് വി എച്ച് പി നേതാവ് പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow