അലയൻസ് സർവീസസിൽ തൊഴിലവസരം; റിക്രൂട്ട്മെന്റ് ഡ്രൈവ് ഒക്ടോബർ 4ന്  തിരുവനന്തപുരത്തും കൊല്ലത്തും

തിരുവനന്തപുരത്തും കൊല്ലത്തുമായി ഒക്ടോബർ 4 ശനിയാഴ്ചയാണ് അഭിമുഖം

Oct 2, 2025 - 00:04
Oct 2, 2025 - 00:14
 0
അലയൻസ് സർവീസസിൽ തൊഴിലവസരം; റിക്രൂട്ട്മെന്റ് ഡ്രൈവ് ഒക്ടോബർ 4ന്  തിരുവനന്തപുരത്തും കൊല്ലത്തും

തിരുവനന്തപുരം: ടെക്നോപാർക്ക്‌ ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന അലയൻസ് സർവീസസിൽ തൊഴിലവസരം. അസോസിയേറ്റ് കസ്റ്റമർ കെയർ (ഇന്റർനാഷണൽ വോയിസ് പ്രോസസ്സ്) തസ്തികയിലാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.

തിരുവനന്തപുരത്തും കൊല്ലത്തുമായി ഒക്ടോബർ 4 ശനിയാഴ്ചയാണ് അഭിമുഖം. തിരുവനന്തപുരത്ത് അലയൻസ് സർവീസസ്, ഗംഗ ബിൽഡിംഗ്, ടെക്നോപാർക്ക് ഫേസ്-3 ലും കൊല്ലത്ത് യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളോജിസ്, വടക്കേവിളയിലുമായാണ് റിക്രൂട്ട്മെന്റ് ഡ്രൈവ്.

ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യമുള്ളവർക്ക് മുൻഗണന. പുതുതായി പഠിച്ചിറങ്ങിയവർക്കും ഇന്റർനാഷണൽ വോയ്‌സ് പ്രോസസിൽ പരിചയസമ്പന്നർക്കും അപേക്ഷിക്കാം. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

ഓൺലൈൻ അസസ്‌മെന്റ് പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ ഒരു സ്മാർട്ട് ഫോൺ കരുതേണ്ടതാണ്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ ഇവിടെ അഭിമുഖങ്ങളിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ദയവായി റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക് ബന്ധപ്പെടേണ്ട ഇ-മെയിൽ വിലാസം : recruitmentdrive_queries@allianz.com

What's Your Reaction?

like

dislike

love

funny

angry

sad

wow