‘മാർക്കോ’യ്ക്ക് ശേഷം ‘കാട്ടാളൻ’; തായ്ലാൻഡിൽ ചിത്രീകരണം ആരംഭിച്ചു
സിദ്ദിഖ്, ആൻസൺ പോൾ എന്നിവരോടൊപ്പം ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമാലോകവും ഉൾപ്പെടെ നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്

ബാങ്കോക്ക്: ബ്രഹ്മാണ്ഡവിജയമായ മാർക്കോയുടെ അനുബന്ധമായി, ക്യൂബ് എന്റർടൈൻമെൻ്റിന്റെ ബാനറിൽ നിർമ്മാണം ആരംഭിച്ച പുതിയ പാൻ ഇന്ത്യൻ ആക്ഷൻ സിനിമ ‘കാട്ടാളൻ’ തായ്ലാൻഡിൽ ചിത്രീകരണം ആരംഭിച്ചു. ഒക്ടോബർ ഒന്ന് ബുധനാഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തായ്ലാൻഡിൽ ഔപചാരികമായി തുടങ്ങിയത്.
ഷെരീഫ് മുഹമ്മദ് നിർമിക്കുകയും പോൾ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും ചെയ്യുന്ന ഈ ചിത്രത്തിൽ ആൻ്റണി പെപ്പെ, ജഗദീഷ്, കബീർ ദുഹാൻ സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ പ്രധാനവേഷങ്ങളിലെത്തുന്നു. തായ്ലാൻഡിൽ ഏകദേശം മൂന്നാഴ്ച്ച നീണ്ടുനിൽക്കുന്ന ഷെഡ്യൂളിനുശേഷം, ചിത്രീകരണം കേരളത്തിലെ ഇടുക്കിയിൽ തുടരും.
ചിത്രത്തിലെ പ്രധാന ആകർഷണമായ ആക്ഷൻ രംഗങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ കോറിയോഗ്രാഫറായ കെച്ച കെമ്പഡിക്കയെ ടീമിൽ ഉൾപ്പെടുത്തി. തായ്ലാൻഡ് ഷെഡ്യൂളിൽ പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
സിദ്ദിഖ്, ആൻസൺ പോൾ എന്നിവരോടൊപ്പം ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമാലോകവും ഉൾപ്പെടെ നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്.
സംഗീതം ഒരുക്കുന്നത്, കന്നഡ സിനിമ ലോകത്ത് തരംഗമായ അജനീഷ് ലോക്നാഥ് ആണ്. അഞ്ച് ഭാഷകളിലായി (മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി) പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ പ്രൊജക്ടായാണ് അവതരിപ്പിക്കപ്പെടുന്നത്.
ചിത്രത്തിന്റെ സാങ്കേതികവിശേഷതകൾ:
സംഭാഷണം: ഉണ്ണി ആർ.
ഛായാഗ്രഹണം: രൺ ദേവ്.
എഡിറ്റിംഗ്: ഷമീർ മുഹമ്മദ്.
കലാസംവിധാനം: സുനിൽ ദാസ്.
മേക്കപ്പ്: റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ.
സ്റ്റിൽ ഫോട്ടോഗ്രാഫർ: അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽദേവ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.
പി.ആർ.ഒ: വാഴൂർ ജോസ്.
മാർക്കോയുടെ വിജയശ്രിയയിൽ പുതിയൊരു ആക്ഷൻ-ഡ്രാമായുടെ തുടക്കം കുറിച്ചിരിക്കുന്ന കാട്ടാളൻ പ്രേക്ഷകമനസ്സിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്.
What's Your Reaction?






