ഓസ്‌കർ അവാർഡ് പ്രഖ്യാപിച്ചു
മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു

ലോസ് ആഞ്ചലസ്: 97-ാമത് ഓസ്‌കര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം അഡ്രിയൻ ബ്രോഡി സ്വന്തമാക്കി. മികച്ച നടിയായി മൈക്കി മാഡിസൺ തിരഞ്ഞെടുക്കപ്പെട്ടു. അനോറയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ഷോൺ ബേക്കർ കരസ്ഥമാക്കി. അഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്.
മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു. കൂടാതെ മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു. ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് ലഭിച്ചത്. മികച്ച സഹനടിയായി സോയി സാൽഡാന (എമിലിയ പെരെസ്),മികച്ച സഹനടനായി കീറൻ കൾക്കിന്‍ (ദ റിയല്‍ പെയിന്‍) എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച ഛായാഗ്രഹണം -ലോൽ ക്രൗളി ( ദ ബ്രൂട്ട്ലിസ്റ്റ് ),മികച്ച ആനിമേറ്റഡ് ചിത്രം- ഫ്ലോ,മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം- ദ ഷാഡോ ഓഫ് സൈപ്രസ് (ഇറാനിയന്‍), മികച്ച വസ്ത്രാലങ്കാരം- പോൾ ടേസ്‌വെൽ, മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് ചിത്രം -ദ സബ്സ്റ്റന്‍സ്, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ചിത്രം -വിക്കെഡ് എന്നിങ്ങനെയാണ് മറ്റു അവാർഡുകൾ.
What's Your Reaction?






