തിരുവനന്തപുരത്ത് 16 കാരന് നേരെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം
പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 16 കാരന് നേരെ സമപ്രായക്കാരുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം വിതുരയിലാണ് സംഭവം. കഴിഞ്ഞമാസം 16 നാണ് സംഭവം നടന്നത്. പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദിച്ചത്.
തൊളിക്കോട് പനയ്‌ക്കോട് വച്ചാണ് സംഭവം നടക്കുന്നത്. വാഴ തോപ്പിൽവെച്ചാണ് വിദ്യാർത്ഥിക്ക് മർദ്ദനമേൽക്കുന്നത്. പതിനാറുകാരനെ സുഹൃത്തുക്കളായ മൂന്നുപേർ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവരാണ് മര്‍ദിച്ചവരില്‍ രണ്ട് പേർ. മറ്റൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പുറത്തു പറയാതിരിക്കാൻ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആക്രണം നടത്തിയ മൂന്ന് കുട്ടികളെ ജുവനൈല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. പ്രതികളായ കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കും.
What's Your Reaction?






