ക്രിയേറ്റീവ് ഫെസ്റ്റ് 30 ന് മാനവീയം വീഥിയിൽ

കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഫെസ്റ്റിൽ ഉണ്ടാവും

Apr 28, 2025 - 15:11
Apr 28, 2025 - 15:11
 0  10
ക്രിയേറ്റീവ് ഫെസ്റ്റ് 30 ന് മാനവീയം വീഥിയിൽ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജിയും (കുസാറ്റ്) സംയുക്തമായി നടത്തുന്ന ക്രിയേറ്റീവ് ഫെസ്റ്റ് '25 ഏപ്രിൽ 30 ന് രാവിലെ 10 ന് മാനവീയം വീഥിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ എം. ജുനൈദ് ബുഷ്റി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ തുടങ്ങിയവർ പങ്കെടുക്കും.
 
നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സ്ഥാപിച്ച 21 ക്രിയേറ്റീവ് കോർണറുകളിലെ കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഫെസ്റ്റിൽ ഉണ്ടാവും.

What's Your Reaction?

like

dislike

love

funny

angry

sad

wow