ആരോഗ്യവും ശുചിത്വവും എന്ന ആശയം മുന്നോട്ട് വെച്ച് പട്ടം സെൻ്റ് മേരീസ് സ്കൂളിലെ 1997 SSLC പൂർവവിദ്യർത്ഥി കൂട്ടായ്മ
സ്കൂളിലേക്കായി കുടിവെള്ള ശുദ്ധീകരണ സംവിധാനവും, പെൺകുട്ടികളുടെ ശുചിമുറികളിൽ 20 സാനിറ്ററി നാപ്കിൻ ഡിസ്‌പോസൽ ബിന്നുകളും, ശുചിത്വ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

തിരുവനന്തപുരം: ആരോഗ്യവും ശുചിത്വവും എന്ന ആശയം മുന്നോട്ട് വെച്ച് പട്ടം സെൻ്റ് മേരീസ് സ്കൂളിൽ 1997 SSLC പൂർവവിദ്യർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്‌കൂളിനൊരു കൈത്താങ്ങ് പദ്ധതി. സ്കൂളിലേക്കായി കുടിവെള്ള ശുദ്ധീകരണ സംവിധാനവും, പെൺകുട്ടികളുടെ ശുചിമുറികളിൽ 20 സാനിറ്ററി നാപ്കിൻ ഡിസ്‌പോസൽ ബിന്നുകളും, ശുചിത്വ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മുൻ പ്രിൻസിപ്പൽ എ. എ. തോമസ് ഉദ്‌ഘാടനം ചെയ്തു. നിലവിലെ പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, ഹെഡ്മിസ്ട്രസ്സ് റാണി. എം. അലക്സ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 1997 SSLC കൂട്ടായ്മയെ പ്രതിനിധീകരിച്ച് അഭിജിത്ത്. എ. ആർ, ആഗേഷ് ദാസ്, ആശ മോഹൻ, പ്രവീൺ, ബിനുഷ്മ രാജു, എന്നിവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് തിരുവനന്തപുരം ജി.ജി ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജിജി ജോണിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂളിലെ 1997 SSLC പൂർവ്വ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ് എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. തങ്ങളുടെ സഹപാഠിയുടെ സ്മരണയ്ക്കായി എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് ഈ കൂട്ടായ്മ നൽകി വരുന്നുണ്ട്. കൊറോണക്കാലത്ത് പഠന ആവശ്യത്തിനായി അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ സംഭാവന നൽകിയിരുന്നു.
What's Your Reaction?






