സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളില്‍ ഇന്ന് ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്കരിക്കും
സർക്കാരിന്റെ ഭാഗത്ത് നിന്ന് തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനം ഉണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് കെ.ജി.എം.സി.ടി.എ.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് (ഒക്ടോബർ 20, തിങ്കളാഴ്ച) ഒ.പി. ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റങ്ങൾ തടയുക എന്നിവയാണ് ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
സർക്കാരിന്റെ ഭാഗത്ത് നിന്ന് തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനം ഉണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് കെ.ജി.എം.സി.ടി.എ. (കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി ഇന്ന് മെഡിക്കൽ കോളേജുകളിലെ ഒ.പി. വിഭാഗം ഡോക്ടർമാർ ബഹിഷ്കരിക്കും.
എങ്കിലും, അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള മേഖലകളിൽ ജൂനിയർ ഡോക്ടർമാരുടെയും പി.ജി. ഡോക്ടർമാരുടെയും സേവനം ലഭ്യമായിരിക്കും. ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം ആരംഭിക്കുമെന്നും കെ.ജി.എം.സി.ടി.എ. അറിയിച്ചിട്ടുണ്ട്.
What's Your Reaction?






