തിരുവനന്തപുരം: മാനവീയം വീഥിയിൽ ഇൻഡിപെൻഡൻസ് ഡേ ബൈസൈക്കിൾ റൈഡ് സംഘടിപ്പിക്കുന്നു. ഇൻഡസ് സൈക്ലിംഗ് എംബസിയുടെയും ഭീമ ജൂവലറിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന ബൈസൈക്കിൾ റൈഡ് ആയുർവേദ കോളേജിലെ ഭീമ ജൂവലറിക്ക് മുന്നിൽ അവസാനിക്കും. നിലവിൽ സ്ത്രീകളും കുട്ടികളുമായി 78 പേരാണ് റൈഡിനു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം 4:30 വരെ റൈഡിനു താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ട്.