ഇടുക്കി: വട്ടവടയില്‍ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നത് ആറ് കിലോമീറ്റര്‍. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ ഗാന്ധിയമ്മാളിനെ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. മറയൂരിലെ ആശുപത്രിയിലാണ് ഇവരെ എത്തിച്ചത്.
പുതപ്പില്‍ കെട്ടി 50 പേര്‍ ചേര്‍ന്ന് വയോധികയെ ചുമക്കുകയായിരുന്നു. പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. 2019 ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. ഇതുവഴി ഗതാഗതം സാധ്യമല്ല. നിലവിൽ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ഇവരുടെ ആശ്രയമെന്ന് പ്രദേശവാസികൾ പറയുന്നു.