പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി

Dec 16, 2025 - 10:30
Dec 16, 2025 - 10:30
 0
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു. പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തിലാണ് രോഗം സ്ഥിതീകരിച്ചത്.  നാല് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. 
 
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചത്. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. 
 
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പന്നിഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow