നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്

ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം തേടാം

Jul 15, 2025 - 12:13
Jul 15, 2025 - 12:13
 0
നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം നില്‍ക്കണം. 
 
ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ അറിയിച്ചു.  ആശുപത്രിയില്‍ നേരിട്ട് പോകേണ്ടതില്ലാത്ത ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഫോണിലൂടെ ഇ സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമാണ്. 
 
ഇതിലൂടെ രോഗപ്പകര്‍ച്ച ഇല്ലാതാക്കാനാകും. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ക്കായി https://esanjeevani.mohfw.gov.in സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാനും അവസരമുണ്ട്. 
 
നിപ പ്രത്യേക ഒ പി സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ ഇ-സഞ്ജീവനിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 104/1056/04712552056 എന്നീ ദിശ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow