തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. 33 വയസായിരുന്നു. സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് ബാലുവിനെ ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 12 വർഷമായി ജവാനായി സേവനമനുഷ്ഠിക്കുന്ന ബാലു ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു.
ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടയാണ് സംഭവം ഉണ്ടായത്. ലെഫ്റ്റനന്റ് പദവിയ്ക്കായുള്ള ഫിസിക്കൽ പരിശീലനത്തിനായാണ് നാലുമാസം മുൻപ് ബാലു ഡെറാഡൂണിൽ എത്തിയത്. സ്വിമ്മിങ് പൂളിൽ ബ്രീത്തിങ് എക്സർസൈസ് നടക്കുന്നതിനിടെയാണ് അപകടം നടന്നത്.
എക്സർസൈസിനു ശേഷം എല്ലാവരും മടങ്ങി പോകുകയും പിന്നീട് 2 മണിക്കൂറിന് ശേഷം ബാലുവിനെ കൂടെയുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.