രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ

Sep 12, 2025 - 10:48
Sep 12, 2025 - 10:48
 0
രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 
 
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.  ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ പങ്കെടുത്തു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു. 
 
 ഇൻഡ്യ സഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ 300 വോട്ടുകൾക്കെതിരെ 452 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത സമ്മർദത്തെ തുടർന്ന്‌ ജഗ്‌ദീപ്‌ ധൻഖർ രാജിവച്ചതിനെ തുടർന്നാണ്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ അനിവാര്യമായത്‌.

What's Your Reaction?

like

dislike

love

funny

angry

sad

wow