തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും വയലിലേക്ക് വീഴുകയായിരുന്നു.
റോഡിന് വീതിയില്ലാത്ത ഭാഗം ചരിഞ്ഞ് വലയിലേക്ക് പതിക്കുകയായിരുന്നു. ബസ് പൂർണമായും ചരിഞ്ഞ് വയലിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ 9:30യ്ക്കാണ് അപകടം നടന്നത്. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു.
പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.