ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് മർദനം
മറ്റൊരു സ്കൂളിലെ 3 വിദ‍്യാർഥികൾ ചേർന്നാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.

കോഴിക്കോട്: ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് മർദനമേറ്റു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. മറ്റൊരു സ്കൂളിലെ 3 വിദ‍്യാർഥികൾ ചേർന്നാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.
കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. കുട്ടിക്ക് മൂന്ന് മാസം വിശ്രമം വേണമെന്നാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ ഇവർ സംഘം ചേർന്ന് മർദിച്ചത്.
മർദനത്തിന് ശേഷം അവശനിലയിലായ കുട്ടിയെ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് ഫുട്ബോൾ പരിശീലനം നൽകുന്ന അധ‍്യാപകനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
What's Your Reaction?






