നൈട്രോസെപ്പാം ടാബ്‌ലറ്റുകളും കഞ്ചാവുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിൽ
മണ്ണാമൂല സ്വദേശിയായ കാർത്തിക് (30) ആണ് പിടിയിലായത്
തിരുവനന്തപുരം: മാരക മയക്കുമരുന്നായ Nitrosun 10 ഇന്നതിൽപ്പെട്ട 100 nitrosepam ടാബ്‌ലറ്റും, 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മണ്ണാമൂല സ്വദേശിയായ കാർത്തിക് (30) ആണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് മണ്ണാമൂല ഭാഗത്തു നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
കാർത്തിക്കിനെതിരെ U/S 8(c),22(b),20(b)(ii)A,25 of NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ പ്രീവൻ്റ്റീവ് ഓഫീസർ മോൻസി,രഞ്ജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ശരൺ, ശരത്, ശ്രീരാഗ്, ബിനോജ്, അക്ഷയ് വനിത സിവിൽ എക്സൈസ് ഓഫീസർ റെജീന എന്നിവർ പങ്കെടുത്തു.
What's Your Reaction?

