ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരന് ഗുരുതര പരിക്ക്

Dec 22, 2024 - 04:29
Dec 26, 2024 - 15:28
 0  13
ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരന് ഗുരുതര പരിക്ക്

ശബരിമല: സന്നിധാനത്തിന് സമീപം ശനിയാഴ്ച വൈകീട്ട് ആറരയോടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരി എന്ന കുട്ടിയ്ക്കാണ് പരിക്കേറ്റത്. ശ്രീഹരിയോടൊപ്പം തീർഥാടനത്തിനെത്തിയ പിതാവ് മനോജ് ഉൾപ്പെടെ 21  പേർ സംഘത്തിലുണ്ടായിരുന്നു.          

മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി വലിയ തടകന്തൽ ഭാഗത്തേക്ക് ഇറങ്ങുമ്പോൾ സന്നിധാനം കെ.എസ്.ഈ.ബി ഓഫീസിന് സമീപമായിരുന്നു സംഭവം.               

കാട്ടുപന്നിയുടെ ആക്രമണത്തിൽ ശ്രീഹരിയുടെ വലതു കാൽമുട്ടിന് സാരമായ പരിക്കേറ്റു. തുടർന്ന് ഉടൻ തന്നെ സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

രണ്ടാഴ്ച മുൻപും സമാനമായ സംഭവം നടന്നിരുന്നു. പോലീസ് ബാരക്കിൽ ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ കണ്ണൂരിലെ എഎസ്ഐക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.    

What's Your Reaction?

like

dislike

love

funny

angry

sad

wow