തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ അഗ്നിബാധ. പി എം ജിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്.
10 ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിരുവനന്തപുരം, ചാക്ക, നെടുമങ്ങാട് കാട്ടാക്കട സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി. മറ്റ് അപകട സാധ്യതകള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ പരിസരം മുഴുവന്‍ പുക പടര്‍ന്ന സാഹചര്യമുണ്ട്. ഇത് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്താണ് തീ പടര്‍ന്നത്. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് തീ പടരുന്നത് കണ്ട് ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.