തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രി പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയൽവാസി പറഞ്ഞു.
ഇതേ തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കരുമം സ്വദേശി ഷീജയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബന്ധുവാണ് ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഷീജ തന്റെ സുഹൃത്തായ സജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ബന്ധുക്കൾക്ക് ഈ ബന്ധത്തോട് തലപര്യമില്ലായിരുന്നു. കഴിഞ്ഞ കുറച്ച് നാളായി ഇവർ ഷീജയും സജിയും തമ്മിൽ തർക്കം പതിവായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.