എന്റെ കേരളം പ്രദര്‍ശന വിപണനമേള: കനകക്കുന്നില്‍ ഒരുങ്ങുന്നത് 75000 ചതുരശ്രയടി പ്രദര്‍ശനനഗരി
1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദര്‍ശനമേളയുടെ ഭാഗമാണ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണന മേളയ്ക്ക് കനകക്കുന്നില്‍ 75000 ചതുരശ്ര അടിയില്‍ പടുകൂറ്റന്‍ പവലിയന്‍ ഒരുങ്ങുന്നു. മേയ് 17 മുതല്‍ 23 വരെയാണ് ജില്ലയില്‍ പ്രദര്‍ശന വിപണനമേള. സന്ദര്‍ശകര്‍ക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകള്‍ ചുറ്റി നടന്നു കാണാന്‍ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങള്‍.
What's Your Reaction?






