മുംബൈ: ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി. 8.6 കോടി രൂപയും 23.25 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളുമാണ് പരിശോധനയിൽ പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ വസായ് - വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ (വിവിഎംസി) ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ യുമിഗാനു ശിവ റെഡ്ഡിയുടെ (വൈ എസ് റെഡ്ഡി) വീട്ടിലായിരുന്നു റെയ്ഡ്. രണ്ടു ദിവസങ്ങളിലായി മുംബൈയിലും ഹൈദരാബാദിലുമായി 13 ഇടങ്ങളിലാണ് പരിശോധന നടന്നത്.
വസായ് വിരാര്‍ മേഖലയില്‍ അനധികൃതമായി വാണിജ്യ പാര്‍പിട കെട്ടിടം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വലിയ തുക പിടിച്ചെടുത്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമായിരുന്നു റെയ്ഡ്.