ഡൽഹി: മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ഡൽഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം ശുചിമുറിയിൽ വെച്ച് രണ്ട് തവണ അദ്ദേഹം കുഴഞ്ഞുവീണത്. 74 കാരനായ ജഗ്ദീപ് ധന്‍കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എംആര്‍ഐ സ്കാനടക്കം പരിശോധനകള്‍ നടത്തിയെന്നും കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിൽ കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള ധൻകറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.