ഡൽഹി: ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ എം പി. മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്‍റെ ലേഖനം. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ.
മോദി സർക്കാരിൻ്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. യുപിഎ സര്‍ക്കാരിന്‍റെ ആശയം മോദി നടപ്പാക്കി.
സർക്കാരിൻ്റെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻ്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദൗത്യം തുടരണമെന്നും ലേഖനത്തില്‍ ശശി തരൂർ പറയുന്നു. 2013ല്‍ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ അപൂര്‍ണമായ വിജയത്തെ സൂചിപ്പിക്കുന്നുവെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.