ന്യൂയോര്‍ക്ക്: ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ഇറാന് നേരെ സൈനിക നടപടികളുണ്ടാകുമെന്ന ഭീഷണിക്ക് പിന്നാലെയാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ താരിഫ് വര്‍ധനയ്ക്ക് പിന്നാലെ ഇറാനില്‍ നിന്നുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി. ഈ അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരും എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾ യുഎസുമായുള്ള എതൊരു വ്യാപാരത്തിനും 25 ശതമാനം തീരുവ അടയ്ക്കണമെന്ന് ട്രംപ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ട്രംപിന്റെ ആദ്യത്തെ താരിഫ് മുന്നറിയിപ്പാണിത്. ട്രേഡിങ് ഇക്കണോമിക്സ് സാമ്പത്തിക ഡാറ്റാ ബേസിന്‍റെ കണക്കനുസരിച്ച് ഇന്ത്യ, ചൈന, തുർക്കി, യുഎഇ. ഇറാഖ് എന്നി രാജ്യങ്ങളാണ് ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ. ഈ പുതിയ പ്രഖ്യാപനം വീണ്ടും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്.