വിഷു ദിനത്തിൽ ക്ഷേത്രത്തില്‍ 20 പവന്‍റെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തി ഒളിവില്‍

വിഷു ദിവസം രാത്രിയോടെയാണ് മോഷണവിവരം മേൽശാന്തി അറിയുന്നത്.

Apr 15, 2025 - 17:26
Apr 15, 2025 - 17:26
 0  16
വിഷു ദിനത്തിൽ ക്ഷേത്രത്തില്‍ 20 പവന്‍റെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തി ഒളിവില്‍

ആലപ്പുഴ: തുറവൂർ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്. വിഷു ദിവസം രാത്രിയോടെയാണ് മോഷണവിവരം മേൽശാന്തി അറിയുന്നത്. കിരീടവും രണ്ടു മാലകളും ഉൾപ്പടെ 20 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. അരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow