ഒടുവിൽ താഴ്ന്നിറങ്ങി സ്വർണവില; പവൻ 70,000ന് താഴെ
ഗ്രാമിന് 35 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി. പവൻവില 70,000നും താഴെയായി എന്ന പ്രത്യേകതയുമുണ്ട്. 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം. വിഷുദിനമായ ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രിൽ 12) ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.
What's Your Reaction?






