ഓപ്പറേഷൻ സിന്ദൂർ; ലോക്‌സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകും

രാജ്‌നാഥ് സിംഗ് തന്നെ ചോദ്യങ്ങൾക്ക് മറുപടി നൽകും

Jul 28, 2025 - 10:46
Jul 28, 2025 - 10:47
 0  11
ഓപ്പറേഷൻ സിന്ദൂർ;  ലോക്‌സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകും
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ലോക്‌സഭയിൽ ഇന്ന് ചർച്ച നടക്കും. ലോക്‌സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയും 16 മണിക്കൂർ നീളുന്ന ചർച്ചകൾക്കാണു തീരുമാനം. പ്രതിരോധമന്ത്രി രാജ്‌നാഥ് ചർച്ചക്ക് തുടക്കമിടും.
 
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും. രാജ്‌നാഥ് സിംഗ് തന്നെ ചോദ്യങ്ങൾക്ക് മറുപടി നൽകും. സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. 
 
പ്രതിപക്ഷത്ത് നിന്ന് രാഹുൽ ഗാന്ധി നാളെയാകും സംസാരിക്കുക. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷ ബഹളത്തിൽ വർഷകാല സമ്മേളനത്തിന്‍റെ ആദ്യവാരം പൂർണമായി തടസപ്പെട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow