പാകിസ്ഥാൻ ഇന്റലിജന്റ്സ് ഉദ്യോ​ഗസ്ഥർക്ക് വിവരങ്ങൾ കൈമാറി; സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻ ഐ എ

പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇയാൾ ഫണ്ട് കൈപ്പറ്റിയെന്നും എൻ ഐ എ കണ്ടെത്തി

May 26, 2025 - 15:09
May 26, 2025 - 15:09
 0  11
പാകിസ്ഥാൻ ഇന്റലിജന്റ്സ് ഉദ്യോ​ഗസ്ഥർക്ക് വിവരങ്ങൾ കൈമാറി;  സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻ ഐ എ
ഡൽഹി: സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ചെന്ന് ആരോപിച്ചാണ് നടപടി. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചെന്നാണ് ആരോപണം.
 
മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇയാൾ ഫണ്ട് കൈപ്പറ്റിയെന്നും എൻ ഐ എ കണ്ടെത്തി. ഡൽഹിയിൽ നിന്നാണ് മോത്തി റാമിനെ പിടികൂടി അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ജൂൺ 6 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow