വിശ്വാസ വോട്ടെടുപ്പ് ; വിശ്വാസം നേടി വിജയ്‌

May 13, 2026 - 13:56
May 13, 2026 - 13:57
 0

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണ്ണായക വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിജയം നേടി. സഭയിൽ ഹാജരായവരിൽ 144 പേർ സർക്കാരിനെ പിന്തുണച്ചപ്പോൾ 22 പേർ എതിർത്തു വോട്ടു ചെയ്തു; അഞ്ച് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സർക്കാരിനെതിരെയും ടി.വി.കെക്കെതിരെയും രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ അംഗങ്ങൾ സഭ ബഹിഷ്കരിച്ചത്. ടി.വി.കെ രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത 'കുതിരക്കച്ചവടം' നടത്തുകയാണെന്നും, ഒരു പ്രധാന പാർട്ടിയെ പിളർത്തിയാണ് വിജയ് അധികാരം നിലനിർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആഞ്ഞടിച്ചു. തമിഴ്‌നാട്ടിലെ 65 ശതമാനം വോട്ടർമാരും സർക്കാരിനെതിരാണെന്നും, ഭൂരിപക്ഷം തികയ്ക്കാൻ ഡി.എം.കെ സഖ്യകക്ഷികളെ സ്വാധീനിക്കാൻ ടി.വി.കെ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും വിശ്വാസ വോട്ടെടുപ്പ് വിജയിച്ചത് വിജയ് സർക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow