ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. ചെന്നൈ പോലീസ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു.
ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡ് രാത്രിയിൽ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ബോംബ് സ്ക്വാഡ് വീടിന് അകത്തും പുറത്തുമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
കരൂർ ദുരന്തത്തെത്തുടർന്നാണ് വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പത് പേര്‍ മരിച്ചിരുന്നു.