ട്രെയിൻ യാത്രയ്ക്കിടെ കെറ്റിൽ ഉപയോഗിച്ച് പാചകം; സ്ത്രീക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ

സ്ത്രീക്കും ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിനുമെതിരെ നടപടി സ്വീകരിക്കും

Nov 22, 2025 - 11:46
Nov 22, 2025 - 11:46
 0
ട്രെയിൻ യാത്രയ്ക്കിടെ കെറ്റിൽ ഉപയോഗിച്ച് പാചകം; സ്ത്രീക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ
ഡൽഹി: ഓടുന്ന ട്രെയിനിന്റെ ബോ​ഗിയിൽ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം. ട്രെയിനിലെ എ സി കോച്ചില്‍ വച്ചാണ് സ്ത്രീയുടെ പാചകം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഭക്ഷണം പാചകം ചെയ്ത സ്ത്രീക്കും ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു.
 
 യാത്രയ്ക്കിടെ സ്ത്രീ മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റില്‍ കെറ്റില്‍ കണക്ട് ചെയ്ത് മാഗി പാചകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇലക്ട്രോണിക് കെറ്റില്‍ ട്രെയിനുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്. അത് സുരക്ഷിതമല്ല, നിയമവിരുദ്ധമാണ്, കുറ്റകരമായ ലംഘനമാണെന്നും റെയില്‍വേ വ്യക്തമാക്കി. നിയമവിരുദ്ധവും ശിക്ഷാർഹവും അപകടകരവുമായ ഇത്തരം പ്രവണതകളിൽ നിന്ന് യാത്രക്കാർ മാറിനിൽക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു.
 
ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കാനിടയുണ്ടെന്നും മറ്റ് യാത്രക്കാര്‍ക്കും അത് ദോഷകരമാണെന്നും റെയിൽവേയുടെ പോസ്റ്റിലുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോര്‍ട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാമെന്നും അധികൃതർ പറയുന്നു.
 

What's Your Reaction?

like

dislike

love

funny

angry

sad

wow