ജൂലൈ മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു

പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല

Jun 24, 2025 - 20:06
Jun 24, 2025 - 20:06
 0  12
ജൂലൈ മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു
ഡൽഹി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. 
 
നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും. അതേസമയം സബർബൻ ട്രെയിനുകൾക്കും 500 കിലോ മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാവില്ല.
 
 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസയായിരിക്കും വർദ്ധനവ്. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. നേരത്തെ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow