എടിഎമ്മുകളിൽ നിറയ്ക്കാനെത്തിച്ച ഏഴുകോടി രൂപ മോഷ്‌ടിച്ച് സംഘം; ചാര നിറത്തിലുള്ള കാറിനായി അന്വേഷണം

ഇവർ സ്വയം കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും പണത്തിന്റെ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു

Nov 19, 2025 - 20:13
Nov 19, 2025 - 20:13
 0
എടിഎമ്മുകളിൽ നിറയ്ക്കാനെത്തിച്ച ഏഴുകോടി രൂപ മോഷ്‌ടിച്ച് സംഘം; ചാര നിറത്തിലുള്ള കാറിനായി അന്വേഷണം

ബെംഗളൂരു: കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് വ്യാജേനയെത്തിയ ഒരു സംഘം എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോവുകയായിരുന്ന ഏഴുകോടി രൂപ മോഷ്‌ടിച്ചു. ബെംഗളൂരുവിലെ ജയനഗറിലാണ് നഗരത്തെ ഞെട്ടിച്ച മോഷണം നടന്നത്. ജെ.പി. നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണവുമായി പോവുകയായിരുന്ന വാനിനെ ഇന്നോവ കാറിലെത്തിയ മോഷ്ടാക്കൾ തടഞ്ഞുനിർത്തി. 

ഇവർ സ്വയം കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും പണത്തിന്റെ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, വാനിലുണ്ടായിരുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം, പണം കാറിലേക്ക് മാറ്റിയ സംഘം സ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. ഇതൊരു ആസൂത്രിതമായ കവർച്ചയാണ് എന്ന് പോലീസ് പറഞ്ഞു. 

ചാരനിറത്തിലുള്ള കാറിലാണ് സംഘം എത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow