ഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായി സ്ഥിരീകരണം.
നാഥുല പാസ് അടക്കം മൂന്ന് അതിർത്തികൾ വഴിയുള്ള വ്യാപാരം വീണ്ടും ആരംഭിക്കും. അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും. മാത്രമല്ല ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രാവിസ, ബിസിനസ് വിസ, മാധ്യമപ്രവർത്തകർക്കുള്ള വിസ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും ധാരണയായി.
കൂടാതെ അതിർത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. ഡോക്ലാം പ്രതിസന്ധിക്ക് പിന്നാലെ നിർത്തിവെച്ച വിമാന സർവീസുകളാണ് കൊവിഡ് 19 മഹാമാരി കാരണം വീണ്ടും വൈകിയത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ന്യൂഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് ഈ നിര്‍ണായ തീരുമാനം വന്നിട്ടുള്ളത്.