സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശ്വാസതടസത്തെത്തുടർന്ന് ചികിത്സയിൽ

ഇന്നലെ രാത്രിയോടെയാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിലെത്തിച്ചത്

Jan 6, 2026 - 14:48
Jan 6, 2026 - 14:49
 0
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശ്വാസതടസത്തെത്തുടർന്ന് ചികിത്സയിൽ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ശ്വാസതടസ്സത്തെത്തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിലെത്തിച്ചത്.

സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അവർ മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ഡൽഹിയിൽ അനുഭവപ്പെടുന്ന കഠിനമായ തണുപ്പും വർദ്ധിച്ചുവരുന്ന വായുമലിനീകരണവുമാണ് ശ്വാസതടസ്സത്തിന് കാരണമായതെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. നിരീക്ഷണത്തിനായി ആശുപത്രിയിൽ തുടരുന്ന അവർ രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

മകൾ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആശുപത്രിയിൽ ഒപ്പമുണ്ട്. നേതാക്കളുടെ ആരോഗ്യത്തിനായി കോൺഗ്രസ് പ്രവർത്തകരും അനുയായികളും പ്രാർത്ഥനകൾ നേർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow