മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ ആക്രമണം. ജനക്കൂട്ടത്തിനു നേരെയുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒന്‍പത് പേര്‍ക്ക് പരുക്കുണ്ട്.
നോര്‍ത്ത് ദട്രോയിറ്റില്‍ നിന്ന് അന്‍പത് മൈല്‍ അകലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു.
പള്ളിയിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അക്രമിയെ പിടികൂടിയെന്നും നിലവിൽ അപകടാവസ്ഥ ഇല്ലെന്നും പോലീസ് പറയുന്നു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പോലീസ് പറഞ്ഞു.