ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഡോണൾഡ് ട്രംപ്

സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചു

Dec 18, 2025 - 13:31
Dec 18, 2025 - 13:31
 0
ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഡോണൾഡ് ട്രംപ്
വാഷിംഗ്‌ടൺ: ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായി എന്നാണ്  ട്രംപ് പറയുന്നത്.
 
മാത്രമല്ല  ബൈഡൻ ഭരണകാലത്തേക്കാൾ വിലക്കയറ്റം കുറയ്ക്കാൻ കഴിഞ്ഞതായും വേതനങ്ങൾ ഉയരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് മാസത്തിനിടെ ലോകത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായും ട്രംപ് പറഞ്ഞു. കൂടാതെ മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
 
വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചു.  നികുതിയിളവുകൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി. അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
 
അതോടൊപ്പം ഇൻഷുറൻസ് കമ്പനികൾ അമിത ലാഭം നേടുന്നതിനുപകരം, കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കിയതായും ട്രംപ് വ്യക്തമാക്കി. ജനങ്ങൾക്ക് പ്രതിവർഷം 11,000 ഡോളർ വരെ അധികമായി സമ്പാദിക്കാനാകുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow