മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി ഒരു മതത്തിനും എതിരല്ല

Dec 18, 2025 - 12:21
Dec 18, 2025 - 12:21
 0
മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തന്നെ വർഗീയ വാദിയെന്ന് വരുത്തി തീർക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 
 
മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നുവെന്നും എന്നാൽ താൻ മുസ്ലീം സമുദായത്തിന് എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
പറഞ്ഞതിലെല്ലാം ഉറച്ച് നിൽക്കുകയാണെന്നും എന്നും അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെന്നും എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
 
എസ്എൻഡിപി ഒരു മതത്തിനും എതിരല്ല. എന്നാൽ എസ്എൻഡിപിയെ തകർക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. താൻ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീ​ഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow